ഓസ്ട്രേലിയയിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് പുതിയ വര്‍ക്ക് വിസ ഒക്ടോബര്‍ ഒന്ന് മുതല്‍; എല്ലാ വര്‍ഷവും അനുവദിക്കുന്നത് 1000 വിസകള്‍

ഓസ്ട്രേലിയയിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് പുതിയ വര്‍ക്ക് വിസ ഒക്ടോബര്‍ ഒന്ന് മുതല്‍; എല്ലാ വര്‍ഷവും അനുവദിക്കുന്നത് 1000 വിസകള്‍

കാന്‍ബറ: ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസയില്‍ പോകാന്‍ അവസരമൊരുങ്ങുന്നു. വര്‍ക്ക് ആന്റ് ഹോളിഡേ വിസ എന്ന വിഭാഗത്തില്‍ വര്‍ഷം തോറും 1,000 പേര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാണ് അവസരം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ സംവിധാനം. ഒക്ടോബര്‍ ഒന്നു മുതല്‍ വിസകള്‍ അനുവദിക്കും. 18 നും 30 നും ഇടയില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി, പഠനം, യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് വിസ ലഭിക്കുക.

കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ ത്രിദിന സന്ദര്‍ശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്.

ഒരു വര്‍ഷത്തെ കാലാവധിയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിക്കുന്നത്. ഒരു വര്‍ഷത്തെ പഠനം, താല്‍കാലിക ജോലികള്‍, വിനോദ യാത്രകള്‍ എന്നിവക്ക് ഉപയോഗപ്പെടുത്താനാകും.

2022 ഡിസംബറില്‍ നിലവില്‍ വന്ന, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വിസകള്‍ അനുവദിക്കുകയെന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. പുതിയ വിസ സംവിധാനത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക, വ്യാപാര കരാര്‍ വിപുലപ്പെടുത്തുന്നതിനെ കുറിച്ച് ഓസ്ട്രേലിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2030 ആകുമ്പോഴേക്ക് 100 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.