പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയുടെ നേതൃത്വത്തില്‍ മേക്കപ്പ് സെമിനാര്‍ സംഘടിപ്പിച്ച് ഡിയര്‍സ്‌കിന്‍ നാച്യുറല്‍ ഫെയര്‍നസ് ക്രീം

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയുടെ നേതൃത്വത്തില്‍ മേക്കപ്പ് സെമിനാര്‍ സംഘടിപ്പിച്ച് ഡിയര്‍സ്‌കിന്‍ നാച്യുറല്‍ ഫെയര്‍നസ് ക്രീം

കൊച്ചി: നൂറ്റാണ്ടുകളായി മേക്കപ്പ് എന്ന കല നിലവിലുണ്ട്. ക്ലിയോപാട്ര മുതല്‍ മെര്‍ലിന്‍ മണ്‍റോ വരെ മേക്കപ്പിന്റെ കാര്യത്തില്‍ പിറകോട്ട് ആയിരുന്നില്ല. കാരണം ഇവരുടെയൊക്കെ ജീവിതത്തില്‍ മേക്കപ്പിന് അത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നു. അവരുടെ രൂപം മാറ്റാനും സവിശേഷതകള്‍ എടുത്തുകാട്ടാനും ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ സ്റ്റാറ്റസ് സൂചിപ്പിക്കാനുമൊക്കെ മേക്കപ്പ് ഒരു അനിവാര്യ ഘടകമായിരുന്നു. മേക്കപ്പ് എന്നത് സാധാരണക്കാര്‍ക്ക് ഇടയില്‍ പോലും ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നായി മാറിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഈ കാലഘത്തിലെ മേക്കപ്പിന്റെ പ്രസക്തിയും ഉപയോഗവും സംബന്ധിച്ച് പ്രശസ്ത സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ബിഗ്‌ബോസ് താരവുമായ ജാന്‍മണിയുടെ നേതൃത്വത്തില്‍ മേക്കപ്പ് സെമിനാര്‍ സംഘടിപ്പിച്ചു. ഡിയര്‍സ്‌കിന്‍ നാച്യുറല്‍ ഫെയര്‍നസ് ക്രീമിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം വൈ.എം.സി.എ ഹാളില്‍ നടത്തിയ (24/9/2024) സെമിനാറിന്റെ ഉദ്ഘാടനം എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഉപാധ്യക്ഷനും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. ഗ്ലോബല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

മോറാള്‍ഡ് ഗോള്‍ഡ് ഡയറക്ടര്‍ സലീം, ഫിലിം അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് ജേക്കബ്, ബിഗ്‌ബോസ് വിജയി ജിന്റോ, ബിഗ്‌ബോസ് താരങ്ങളായ അഭിഷേക്, നിഷാന, സീരിയല്‍ താരം അപ്‌സര, ഡിയര്‍സ്‌കിന്‍ എം.ഡി ബിബിഷ്, മാര്‍ക്കറ്റിങ് ഹെഡ് സതീഷ്‌കുമാര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്മിത സുനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

'സ്വര്‍ഗം' എന്ന പുതിയ ചിത്രത്തിന് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ജാന്‍മണിയുടെ നേതൃത്വത്തില്‍ മേക്കപ്പ് നിര്‍വഹിച്ചിട്ടുണ്ട്.

ഇരുന്നൂറോളം ബ്യൂട്ടീഷന്‍മാര്‍ പങ്കെടുത്ത സെമിനാറില്‍ മേക്കപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജാന്‍മണി വളരെ മികച്ച രീതിയില്‍ ക്ലാസുകള്‍ എടുത്തു. കൂടാതെ ഡിയര്‍സ്‌കിന്‍ ഫെയര്‍നസ് ക്രീമിന്റെ ഗുണമേന്മയെക്കുറിച്ചും ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ഫലപ്രദമായ മാറ്റത്തെക്കുറിച്ചും വിശദമാക്കുകയും ചെയ്തു. ചടങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഷഹീര്‍ ഉമ്മറിനെ ആദരിക്കുകയുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.