പെർത്ത്: അടുത്ത വർഷം നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഓക്ഫോർഡ് ഇലക്ടറേറ്റിൽ നിന്നും ജനവിധി തേടുന്ന മലയാളിയായ ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാഗമായി രക്തദാനം സംഘടിപ്പിക്കുന്നു. 'ജിബി ജോയ് 4 ഓക്ഫോർഡ് ക്യാമ്പയ്‌ൻ ടീം' എന്ന പേരിൽ ഒക്ടോബര് 19 ന് കാന്നിങ്ടൺ റെഡ്ക്രോസ് സെന്ററിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക.
ഓസ്‌ട്രേലിയൻ കിസ്ത്യൻ പാർട്ടിയുടെ സ്ഥാനാർഥിയായ ജിബി സ്വന്തം ജന്മദിനത്തിലാണ് രക്തദാനം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കാമ്പെയിനിൽ പങ്കാളിയായി രക്തമോ, പ്ലാസ്മയോ നൽകുവാൻ ആഗ്രഹിക്കുന്നവർ 0432165637 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് നേതൃത്വം അറിയിച്ചു.
അഞ്ച് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ജീവനും കുടുംബങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി എന്ന് ബോധ്യപ്പെടുത്തി വ്യത്യസ്ത വിഭാഗങ്ങളെ ഉൾപ്പെടുത്തി മുന്നൂറിലധികം പേരുടെ സജീവ ക്യാമ്പയിൻ ടീമിന് രൂപം കൊടുക്കുവാൻ ഇതിനോടകം സാധിച്ചതായി ജിബി ജോയി അറിയിച്ചു.
മയക്കുമരുന്നും തീവ്രവാദവും അനാരോഗ്യകരമായ സംസ്കാരവും ഇല്ലാതാക്കുവാനായി ഒരു രാഷ്ട്രീയ മാറ്റം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നിടത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.