ലണ്ടന്‍: യുകെയില്‍ ഗര്‍ഭിണിയായ മലയാളി യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍. പെഡസ്ട്രിയന്‍ ക്രോസില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന, വയനാട് സ്വദേശിയായ രഞ്ജു ജോസഫിനെയാണ് അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 29-ന് രാത്രി എട്ടു മണിയോടെ ലങ്കാഷെയറിലെ ബാംബര്‍ ബ്രിഡ്ജിലാണ് സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്നത് പതിനാറും പതിനേഴും വയസുള്ളവരെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതായി ലങ്കാഷെയര്‍ പൊലീസ് അറിയിച്ചു.
യുവതി സീബ്രാ ലൈനിലൂടെ നടക്കുമ്പോഴാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. ഇരുണ്ട ചാര നിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ വാഹനം ഇതുവരെയും കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടനെ ബന്ധപ്പെടണമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ യുവതി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതി റോഡ് ക്രോസ് ചെയ്തതിന് ശേഷം ഭര്‍ത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും കാറിടിച്ച് തെറിച്ചുപോവുകയായിരുന്നു. വലിയ ഞെട്ടലോടെയാണ് ദൃക്‌സാക്ഷികള്‍ സംഭവത്തെ കുറിച്ച് വിവരിച്ചത്.
രണ്ടു വര്‍ഷം മുമ്പാണ് രഞ്ജുവും ഭര്‍ത്താവും സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുന്നത്. നഴ്സിങ് ഹോമില്‍ ജോലിയും ചെയ്തിരുന്നു. പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണമായ അപകടമുണ്ടായത്. പാഞ്ഞുവരുന്ന വാഹനം കണ്ട് ഓടിമാറാന്‍ സമയം കിട്ടും മുന്നേ തന്നെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.