ന്യൂഡല്‍ഹി: കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തമിഴ്‌നാട് സ്വദേശിയും. കോയമ്പത്തൂരില്‍ നിന്നുള്ള ഡോ. ഫ്രേയ ഫ്രാന്‍സിസ് എന്ന ഇരുപത്തിയേഴുകാരിയെയാണ് അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് വത്തിക്കാന്‍ നിയമിച്ചിരിക്കുന്നത്.
അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ജീസസ് യൂത്ത് മൂവ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഫ്രേയ ഫ്രാന്‍സിസിനെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്ക് ഡോ. ഫ്രേയ ഇന്ത്യയെ പ്രതിനിധീകരിക്കും.
കത്തോലിക്ക വിശ്വാസത്തോടും സഭാ പ്രബോധനങ്ങളോടും ആഴത്തിലുള്ള പ്രതിബദ്ധതയും പ്രോലൈഫ് വിഷയങ്ങളില്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടും കൊണ്ട് ശ്രദ്ധ നേടിയ യുവതിയാണ് ഡോ. ഫ്രേയ.
മനുഷ്യ ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലക്കൊള്ളുന്ന വ്യക്തി കൂടിയാണ് ഡോ. ഫ്രേയയെന്ന് കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിഗ്‌നന്‍ ദാസ് പറഞ്ഞു.
ആഗോള കത്തോലിക്കാ ചര്‍ച്ചകളില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ വര്‍ധിച്ചു വരുന്ന പ്രാധാന്യം തിരിച്ചറിയുന്നതാണ് നിയമനമെന്ന് സിബിസിഐ പ്രസ്താവിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നും വിശ്വാസ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള 20 യുവാക്കളാണ് ഉപദേശക സമിതിയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.