യേശുവിന്റെ ശരീരം പൊതിഞ്ഞ ടൂറിനിലെ തിരുക്കച്ചക്ക് ആദ്യ നൂറ്റാണ്ടോളം പഴക്കം; സ്ഥിരീകരിച്ച് പുതിയ ഗവേഷണം

യേശുവിന്റെ ശരീരം പൊതിഞ്ഞ ടൂറിനിലെ തിരുക്കച്ചക്ക് ആദ്യ നൂറ്റാണ്ടോളം പഴക്കം; സ്ഥിരീകരിച്ച് പുതിയ ഗവേഷണം

ടൂറിൻ: കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുക്കച്ചക്ക് ആധികാരികത നൽകുന്ന പുതിയ ഗവേഷണ ഫലം പുറത്ത്. ന്യൂക്ലിയർ എൻജിനീയറായ റോബർട്ട് റക്കർ നടത്തിയ ഗവേഷണത്തിലാണ് തിരുക്കച്ചക്ക് ആദ്യ നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് വ്യക്തമായത്.

പത്ത് വർഷത്തോളമായി ടൂറിനിലെ തിരുക്കച്ചയെ ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാണ് തിരുക്കച്ച 1260 എഡിക്കും 1380 എഡിക്കും ഇടയിലുള്ളതാണെന്ന മുൻ ഗവേഷണ ഫലത്തെ തള്ളി റോബർട്ട് റക്കർ രംഗത്ത് എത്തിയിരിക്കുന്നത്. 10 വർഷത്തിലധികമെടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റക്കറുടെ വെളിപ്പെടുത്തൽ‌.



1988 ൽ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ തെറ്റുണ്ടെന്ന് വിശദീകരിക്കുന്ന വർക്ക്‌ഷോപ്പ് ഒക്‌ടോബർ ആറ്, ഏഴ് തീയതികളിലായി മിഷിഗൻ സർവകലാശാലയിലും മിഷിഗനിലെ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുളള ഇടവകയിലും നടത്തുമെന്ന് റോബർട്ട് റക്കർ പറഞ്ഞു.

യേശുവിൻറെ ശരീരം പൊതിയാൻ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനിൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ ദേവാലയത്തിലും അവിടുത്തെ തലയിൽ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാൻ സൽവദോർ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തിൽ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ 2016-ൽ പുറത്തുവന്നിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.