ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ആശങ്കയുമായി ഇന്ത്യ

ഇറാന്‍-ഇസ്രയേല്‍  സംഘര്‍ഷം: പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍  വഷളാകുന്നതില്‍ കടുത്ത ആശങ്കയുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ കടുത്ത ഉത്കണ്ഠ അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സാധാരണക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ബന്ധപ്പെട്ടവര്‍ സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

'പശ്ചിമേഷ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വഷളാകുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം ഉത്കണ്ഠയുണ്ട്. ഒപ്പം സിവിലിയന്‍മാരുടെ സംരക്ഷണത്തിനായി ബന്ധപ്പെട്ട എല്ലാവരോടും സംയമനം പാലിക്കാനുള്ള ഞങ്ങളുടെ ആഹ്വാനം ആവര്‍ത്തിക്കുന്നു'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സംഘര്‍ഷം പ്രശ്നങ്ങള്‍ പരിഹരിക്കില്ലെന്നും ചര്‍ച്ചകള്‍ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. എല്ലാ പ്രശ്നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഗാസയിലെ സൈനിക നടപടികള്‍ക്കിടെ ലെബനനിലും ഇസ്രയേല്‍ ആക്രണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ഇസ്രയേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ കൂടി ആക്രമണത്തിന് മുതിര്‍ന്നത് മേഖലയില്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

വലിയ തെറ്റാണ് ഇറാന്‍ ചെയ്തതെന്നും കനത്ത വില നല്‍കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനെ സ്വതന്ത്രമാക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ജനതയോടായി നെതന്യാഹു പറഞ്ഞിരുന്നു. പിന്നാലെയാണ് ഇറാന്റെ ആക്രമണം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.