സാമൂഹിക പ്രശ്‌നം: ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

സാമൂഹിക പ്രശ്‌നം: ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീം കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമപരമായ പ്രശ്നത്തേക്കാള്‍ സാമൂഹികമായ പ്രശ്നമാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല. വിവാഹ ബന്ധത്തില്‍, പങ്കാളിയില്‍ നിന്ന് ലൈംഗിക ബന്ധം പ്രതീക്ഷിക്കും. എന്നാല്‍ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ലെന്നും വിഷയത്തില്‍ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നും കേന്ദ്രം വാദിച്ചു.

ദാമ്പത്യത്തില്‍ സ്ത്രീയുടെ സമ്മതം സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. വിവാഹിതയോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടെ സംരക്ഷണത്തിനായി 2005 ലെ ഗാര്‍ഹി പീഡന നിരോധന നിയമം നിലവിലുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.