ഷാങ്ഹായ് ഉച്ചകോടി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാനിലേക്ക്; ആദ്യ സന്ദര്‍ശനം

ഷാങ്ഹായ് ഉച്ചകോടി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാനിലേക്ക്; ആദ്യ സന്ദര്‍ശനം

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അദേഹം ഇസ്ലാമബാദില്‍ എത്തുന്നത്. ഒക്ടോബര്‍ 15, 16 തിയതികളിലാണ് ഉച്ചകോടി. വിദേശകാര്യ വക്താവ് റണ്‍ദീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ജയശങ്കറിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമാണിത്. ഷാങ് ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പാകിസ്ഥാന്‍ ഒദ്യോഗികമായി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഔദ്യോഗികമായി പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. 2015 ഡിസംബറില്‍ അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സുഷമ സ്വരാജ് പാകിസ്ഥാനിലേക്ക് പോയത്.

ഐക്യരാഷ്ട്ര സഭയുടെ 79-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ജയശങ്കര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

ലോകത്ത് പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം പിന്നിലേക്ക് പോകുന്നു. എന്നാല്‍ ചിലര്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും ചില നയങ്ങള്‍ തിരഞ്ഞെടുക്കുന്നു.

ഇതിന്റെ ഉദാഹരണമാണ് തങ്ങളുടെ അയല്‍ രാജ്യമായ പാകിസ്ഥാന്‍ എന്നാണ് ജയശങ്കര്‍ കുറ്റപ്പെടുത്തിയത്. പാകിസ്ഥാന്റെ ദുഷ്പ്രവൃത്തികള്‍ മറ്റുള്ളവരെയും ബാധിക്കുന്നുവെന്നും അന്ന് ജയശങ്കര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.