ഓസ്‌ട്രേലിയയിൽ ഫൈസർ വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കും 

ഓസ്‌ട്രേലിയയിൽ ഫൈസർ വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കും 

മെൽബൺ:  അടുത്ത ആഴ്ച അവസാനത്തോടെ എൺപതിനായിരം വാക്സിൻ ഡോസുകൾ ഓസ്ട്രേലിയയിൽ എത്തുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് ഇന്ന് വെളിപ്പെടുത്തി.

എൺപതിനായിരം ഡോസുകൾ എന്നത് പ്രതീക്ഷിക്കുന്ന ഡോസുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം ആണെന്നും അതിൽ കൂടുതൽ ലഭിക്കാനുള്ള സാദ്ധ്യതകൾ വരുന്ന ആഴ്ചകളിൽ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിക്കുന്ന ഡോസുകളുടെ എണ്ണം അനുസരിച്ച് കൂടുതൽ വാക്സിനുകൾ ആസ്ട്രേലിയക്ക് ലഭിക്കാൻ സൗകര്യം ഒരുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഫൈസർ, മൂന്ന് ദശലക്ഷം ഡോസുകൾ ഏപ്രിലിനും ജൂണിനും ഇടയ്ക്ക് ഓസ്ട്രേലിയയിൽ എത്തിക്കുമെന്നും ഈ മാസം അവസാനത്തോടെ വാക്സിനുകൾ നൽകി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു

വാക്സിൻ ഓസ്ട്രേലിയയിൽ എത്തിയതിനുശേഷം തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ (ടി ജി എ) പരിശോധനയും പാക്കറ്റുകളുടെ നിലവാര പരിശോധനയും താപനില നിർണയവും കഴിഞ്ഞതിനുശേഷം ഗുണനിലവാരം ഉറപ്പാക്കി അടുത്ത ആഴ്ച അവസാനം മുതൽ വാക്സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിന്ദു കുരുവിള


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26