വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് 11 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 70 രാജ്യങ്ങളില്‍ നിന്നായി നിയമിച്ചത് 111 കര്‍ദിനാള്‍മാരെ. 21 പേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി ഞായറാഴ്ച നടത്തിയ പ്രഖ്യാപനം ഉള്‍പ്പെടെയാണിത്.
പുതിയ കര്‍ദിനാള്‍മാരെ തീരുമാനിച്ച അവസാന കണ്‍സിസ്റ്ററി 2023 സെപ്റ്റംബര്‍ 30 നാണ് നടന്നത്. വരുന്ന ഡിസംബറില്‍ കണ്‍സിസ്റ്ററി നടക്കുന്നതോടെ കര്‍ദിനാള്‍മാരുടെ എണ്ണം 142 ആകും. അവരില്‍ 111 പേരെയും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച പുതിയ കര്‍ദിനാളുമാരില്‍ 20 പേര്‍ 80 വയസില്‍ താഴെയുള്ളവരാണ്. 99 വയസുള്ള മോണ്‍. ആഞ്ചലോ അചെര്‍ബിയാണ് ഏറ്റവും പ്രായമുള്ള കര്‍ദിനാള്‍.
ഡിസംബര്‍ എട്ടിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ ഇറാനിലെ ടെഹ്റാന്‍, ജപ്പാനിലെ ടോക്കിയോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പുമാരും ഇന്ത്യയില്‍ നിന്ന് മലയാളിയായ മോണ്‍. ജോര്‍ജ് കൂവക്കാടും അടക്കം 21 പേര്‍ക്ക് കര്‍ദിനാള്‍ കോളജിലേക്ക് പ്രവേശനം ലഭിക്കും.
കത്തോലിക്ക സഭയില്‍ മാര്‍പാപ്പയുടെ അടുത്ത സഹായികളും ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദിനാള്‍ സംഘം അഥവാ കോളജ് ഓഫ് കര്‍ദിനാള്‍സ് എന്ന് പറയുന്നത്.
പുതിയ കര്‍ദിനാളുമാരും രാജ്യവും
1. ആര്‍ച്ച് ബിഷപ്പ് ഫ്രാങ്ക് ലിയോ, ടൊറന്റോ (കാനഡ) .
2. ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയസ് ഈസാവോ കികുച്ചി എസ്.വി.ഡി ടോക്കിയോ (ജപ്പാന്‍).
3. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജോസഫ് മാത്യു, ഒ.എഫ്.എം (ഇറാന്‍)
4. ബിഷപ്പ് മൈക്കോള ബൈകോക്ക്, സി.എസ്.എസ്.ആര്‍, (ഓസ്ട്രേലിയ)
5. ഫാ. തിമോത്തി റാഡ്ക്ലിഫ്, ഒ.പി (യു.കെ)
6. ഫാ. ഫാബിയോ ബാജിയോ, സി.എസ് (ഇറ്റലി)
7. മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്, (ഇന്ത്യ)
8. ബിഷപ്പ് ബല്‍ദാസരെ റീന, റോം രൂപതയുടെ വികാരി ജനറല്‍ (ഇറ്റലി)
9. ആര്‍ച്ച് ബിഷപ്പ് കാര്‍ലോസ് കാസ്റ്റില്ലോ മാറ്റസോഗ്ലിയോ, (പെറു)
10. ബിഷപ്പ് പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂര്‍, ഒ.എഫ്.എം (ഇന്തോനേഷ്യ)
11. ആര്‍ച്ച് ബിഷപ്പ് വിസെന്റെ ബൊക്കാലിക് ഇഗ്ലിക്ക് (അര്‍ജന്റീന)
12. ആര്‍ച്ച് ബിഷപ്പ് ലൂയിസ് ജെറാര്‍ഡോ കാബ്രേര ഹെരേര, ഒ.എഫ്.എം (ഇക്വഡോര്‍)
13. ആര്‍ച്ച് ബിഷപ്പ് ഫെര്‍ണാണ്ടോ നതാലിയോ ചോമാലി (ചിലി)
14. ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ സിയോങ്കോ ഡേവിഡ് (ഫിലിപ്പീന്‍സ്).
15. ആര്‍ച്ച് ബിഷപ്പ് ലാസ്ലോ നെമെറ്റ്, എസ്.വി.ഡി (സെര്‍ബിയ)
16. ആര്‍ച്ച് ബിഷപ്പ് ജെയിം സ്‌പെംഗ്ലര്‍, ഒ.എഫ്.എം (ബ്രസീല്‍)
17. ആര്‍ച്ച് ബിഷപ്പ് ഇഗ്‌നസ് ബെസ്സി ഡോഗ്‌ബോ (ഐവറി കോസ്റ്റ്)
18. ആര്‍ച്ച് ബിഷപ്പ് ജീന്‍ പോള്‍ വെസ്‌കോ, ഒ.പി (അള്‍ജീരിയ)
19. ആര്‍ച്ച് ബിഷപ്പ് റോബര്‍ട്ടോ റിപോള്‍, ടൂറിന്‍ (ഇറ്റലി)
20. ആര്‍ച്ച് ബിഷപ്പ് റോളണ്ടാസ് മക്രിക്കാസ് (ലിത്വാനിയ)
21. ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ അസെര്‍ബി (ഇറ്റലി).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.