പ്രവചനം മാറിമറിയുമോ? രണ്ട് മണിക്കൂറിനിടെ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്; ജമ്മു-കാശ്മീര്‍ മേഖലയില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം

പ്രവചനം മാറിമറിയുമോ? രണ്ട് മണിക്കൂറിനിടെ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റ്; ജമ്മു-കാശ്മീര്‍ മേഖലയില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം

ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം ആയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറിലേക്ക് എത്തിയപ്പോള്‍ ഹരിയാനയില്‍ വമ്പന്‍ ട്വിസ്റ്റാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് കുറഞ്ഞ് ബിജെപി മുന്നേറുന്നതാണ് കാണുന്നത്.

ഇപ്പോള്‍ ബിജെപി 41 സീറ്റില്‍ മുന്നേറുകയാണ്. കോണ്‍ഗ്രസ് 39 ഇടത്തും മുന്നേറുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ഒരു സീറ്റിലും മുന്നിലെത്താനായില്ല. ജമ്മു കാശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ജമ്മു മേഖലയില്‍ ആദ്യം ബിജെപി മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. കാശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് ആദ്യം മുതല്‍ക്കെ മുന്‍തൂക്കം.

അതേസമയം എക്സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഹരിയാന ജമ്മു കാശ്മീര്‍ ഫലം പുറത്ത് വരുന്നതിന് മുമ്പെ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. ബി.ജെ.പിയുടെ ഹാട്രിക് മോഹം തകര്‍ത്ത് ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നായിരുന്നു പുറത്തുവന്ന എക്സിറ്റ്പോളുകളുടെ എല്ലാം പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.