ഫിറോസ് കുന്നുംപറമ്പിലിനെതിരെ സാമ്പത്തിക ക്രമക്കേട് പരാതിയുമായി ദമ്പതികള്‍

ഫിറോസ് കുന്നുംപറമ്പിലിനെതിരെ സാമ്പത്തിക ക്രമക്കേട് പരാതിയുമായി ദമ്പതികള്‍

കല്‍പ്പറ്റ: ഓണ്‍ലൈനിലൂടെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമ്പത്തിക ക്രമക്കേട് പരാതിയുമായി ദമ്പതികള്‍. വയനാട് തോണിച്ചാലിലെ എം ജെ സഞ്ജയും ഭാര്യയുമാണ് ഇതു സംബന്ധിച്ച് കലക്ടര്‍ക്കും ജില്ല പോലീസ് ചീഫിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്.

സഞ്ജയ്യുടെ രണ്ട് വയസുള്ള മകന്റെ ചികിത്സയ്ക്കായി നടത്തിയ പണപ്പിരിവില്‍ ലഭ്യമായ പണം മുഴുവനും ചികിത്സയ്ക്ക് നല്‍കിയില്ലെന്നാണ് പരാതി. എന്നാല്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ചെക്കുകള്‍ ഒപ്പിട്ടു വാങ്ങിയെങ്കിലും ഫിറോസിന്റെ ആളുകളാണ് ബാക്കി പണം എടുത്തത്. എന്നാല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ വധഭീഷണി മുഴക്കിയെന്നും സഞ്ജയ് നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടിയുടെ ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പേ അക്കൗണ്ടിലുള്ള ബാക്കി തുക ഫിറോസിന്റെ ആളുകള്‍ കൈക്കലാക്കിയെന്ന് പൊതു പ്രവര്‍ത്തകനായ ഹക്കീം ആരോപിച്ചു. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഇതിനുണ്ടെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.