ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി അമേരിക്കൻ കമ്മീഷൻ

ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി അമേരിക്കൻ കമ്മീഷൻ

വാഷിങ്ടൺ ഡിസി : ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്.). 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലായി ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ 160-ലധികം ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്ര സർ‌ക്കാരുകൾ നടപ്പിലാക്കുന്ന ഭരണസംവിധനങ്ങൾ ക്രൈസ്തവർക്ക് മതസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാകുന്നു. പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന നിലയിൽ അമേരിക്കൻ ഗവൺമെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘനക്കാരുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ്.സി.ഐ.ആർ.എഫ് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സംഭവങ്ങളിൽ വ്യക്തികൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളും ഉൾപ്പെടുന്നുണ്ട്. "നിർബന്ധിത മതപരിവർത്തനം" എന്ന തെറ്റായ ആരോപണങ്ങളെ തുടർന്നാണ് ആക്രമണങ്ങളിൽ ഏറെയുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

രാജ്യത്ത് പൊതു പ്രാർത്ഥനയ്ക്ക് പലയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ആസാമിൽ സർക്കാർ അധികാരികൾ ക്രൈസ്തവരെ ആവർത്തിച്ച് ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു.

ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിൽ 47 എണ്ണം ഛത്തീസ്ഗഢിലാണ് സംഭവിച്ചതെന്നു യു.എസ്.സി.ഐ.ആർ.എഫ് വെളിപ്പെടുത്തി. ആഗോള തലത്തിൽ ക്രൈസ്തവർ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

അതേസമയം റിപ്പോർട്ടിൽ പറഞ്ഞ പരാമാർശങ്ങൾ നിഷേധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി. 'യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാടുകൾ എല്ലാവർക്കും അറിയാം. രാഷ്ട്രീയ അജണ്ടയുള്ള ഒരു പക്ഷപാതപരമായ സംഘടനയാണിത്. ഇത് വസ്തുതകളെ തെറ്റായി പ്രതിനിധീകരിക്കുകയും ഇന്ത്യയെക്കുറിച്ചുള്ള പ്രചോദിതമായ വിവരണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു'- വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

റിപ്പോർട്ട് സർക്കാർ തള്ളിക്കളയുന്നു. ഈ റിപ്പോർട്ട് യു.എസ്.സി.ഐ.ആർ.എഫിനെ കൂടുതൽ അപകീർത്തിപ്പെടുത്താൻ മാത്രമേ സഹായിക്കൂവെന്നും അദേഹം കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.