യാത്രക്കിടെ പൈലറ്റ് മരിച്ചു; ടർക്കിഷ് വിമാനം അടിയന്തരമായി ന്യൂയോർക്കിൽ ഇറക്കി

യാത്രക്കിടെ പൈലറ്റ് മരിച്ചു; ടർക്കിഷ് വിമാനം അടിയന്തരമായി ന്യൂയോർക്കിൽ ഇറക്കി

ന്യൂയോർക്ക്: ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിങ് നടത്തി. അമേരിക്കൻ നഗരമായ സിയാറ്റിലിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂളിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇൽസെഹിൻ പെഹ്ലിവാൻ (59) എന്ന പൈലറ്റാണ് മരിച്ചത്.

യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി. ലാൻഡിങ്ങിന് മുമ്പ് തന്നെ പെഹ്ലിവാൻ മരിച്ചിരുന്നു.

2007 മുതൽ ടർക്കിഷ് എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റിന് മാർച്ചിൽ നടത്തിയ വൈദ്യപരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയർലൈൻ വക്താവ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.