'വനിതകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം': മാര്‍ ജോസഫ് കല്ലറങ്ങാട്ട്

'വനിതകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം': മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, റവ. ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ സെബാസ്റ്റ്യന്‍, ലിബി മണിമല, ബെല്ലാ സിബി, അന്നകുട്ടി മാത്യു, ഡാലിയ സഖറിയ, മോളി വാഴപ്പറമ്പില്‍, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.