സ്വർണ വില പുതിയ റെക്കോർഡിൽ ; പവന് 200 രൂപ കൂടി 56,960 രൂപയായി

സ്വർണ വില പുതിയ റെക്കോർഡിൽ ; പവന് 200 രൂപ കൂടി 56,960 രൂപയായി

കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും വൻ കുതിപ്പ്. പവന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ ഇന്നത്തെ വില 56,960 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 7120 രൂപയിലെത്തി.

കുതിച്ചുയരുന്ന സ്വർണ വില പുതിയ റെക്കോർഡുകൾ ഉണ്ടാകുകയാണ്. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണ വില കുറയാന്‍ തുടങ്ങിയിരുന്നു. എന്നാൽ വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണുന്നത്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണ വില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്. സ്വര്‍ണ വില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000 - 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.