ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണികളെ തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ ഇന്ന് അടിയന്തര ലാന്‍ഡിങ് നടത്തി.
ഡല്‍ഹി-ചിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം-ലക്നൗ ഇന്‍ഡിഗോ, ദര്‍ഭംഗ-മുംബൈ സ്പൈസ് ജെറ്റ്, സിലിഗുരി-ബംഗളൂരു ആകാശ എയര്‍ എന്നിങ്ങനെ അഞ്ച് വിമാനങ്ങളിലാണ് ബോംബ് ഭീഷണികളെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തിയത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഭീഷണികള്‍.
ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഭീഷണി ഉണ്ടായതിന് പിന്നാലെ കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കിയെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. രാവിലെ ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്ക് പറന്ന 'A1 127' വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അയോധ്യയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകിയതായി അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്നുള്ള മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച സമാനമായ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.