വയനാട്ടിലും വിലങ്ങാടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത

വയനാട്ടിലും വിലങ്ങാടും പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത

മെൽബൺ: ജൂലൈയിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 146,707.41 ഓസ്‌ട്രേലിയൻ ഡോളർ നല്കാൻ സാധിച്ചുവെന്ന് മെൽബൺ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്‌തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസ പ്രവർത്തങ്ങൾക്കായി ദുരിത മേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശേരി രൂപതകൾക്കായി നല്കിയത്.

സമാനതകളില്ലാത്ത തീരാ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അചഞ്ചലമായ പിന്തുണയ്ക്കും അനുകമ്പക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും മാർ ജോൺ പനംതോട്ടത്തിൽ അറിയിച്ചു. നിസ്വാർത്ഥമായ ഈ ഉപവി പ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസ ഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി പറയുന്നുവെന്നും ബിഷപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.