'വെല്‍കം ടു സെക്‌സ്' വിവാദ പുസ്തകത്തിനെതിരേയുള്ള 'സിറ്റിസണ്‍ ഗോ'യുടെ പ്രതിഷേധ ക്യാമ്പെയ്ന്‍ ലക്ഷ്യത്തില്‍; ഇനിയും ഈ സംരംഭത്തില്‍ പങ്കാളിയാകാം

'വെല്‍കം ടു സെക്‌സ്' വിവാദ പുസ്തകത്തിനെതിരേയുള്ള 'സിറ്റിസണ്‍ ഗോ'യുടെ പ്രതിഷേധ ക്യാമ്പെയ്ന്‍ ലക്ഷ്യത്തില്‍; ഇനിയും ഈ സംരംഭത്തില്‍ പങ്കാളിയാകാം

കാന്‍ബറ: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ സാഹിത്യ അവാര്‍ഡിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 'വെല്‍കം ടു സെക്‌സ്' എന്ന പുസ്തകത്തിനെതിരേ സന്നദ്ധ സംഘടനയായ 'സിറ്റിസണ്‍ ഗോ' നടത്തുന്ന പ്രതിഷേധ ക്യാമ്പെയ്ന്‍ ലക്ഷ്യത്തില്‍. അശാസ്ത്രീയമായ ലൈംഗിക ഉള്ളടക്കം നിറഞ്ഞ പുസ്തകം കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രതിഷേധ ക്യാമ്പെയ്ന്‍. വിവാദ പുസ്തകേത്താടുള്ള എതിര്‍പ്പ് പ്രധാനമന്ത്രിയെ അറിയിക്കാന്‍ തയാറാക്കിയ നിവേദനത്തില്‍ ഇതിനകം 20,447 പേരാണ് ഒപ്പിട്ടത്. 

ഒക്‌ടോബര്‍ ഒന്‍പതിന് 'സീന്യൂസ് ലൈവ്' ഈ വാര്‍ത്ത നല്‍കുമ്പോള്‍ പതിനായിരത്തോളം പേര്‍ മാത്രമായിരുന്നു നിവേദനത്തില്‍ ഒപ്പിട്ടിരുന്നത്. അതാണിപ്പോള്‍ 20,000 കടന്നത്. 20000 ഒപ്പുകള്‍ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പെയ്‌നില്‍ ഇനിയും പങ്കെടുക്കാം. അതിനായുള്ള വെബ്‌സൈറ്റ് ലിങ്ക്:

https://cgo.ac/sck1Belr

എട്ടു വയസു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്കായി തയാറാക്കിയ 'വെല്‍കം ടു സെക്‌സ്' എന്ന പുസ്തകമാണ് വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാഹിത്യ പുരസ്‌കാരങ്ങളില്‍ 'യങ് അഡള്‍ട്ട് കാറ്റഗറി' എന്ന വിഭാഗത്തിലാണ് ഈ ഗ്രാഫിക് സെക്സ് എജ്യുക്കേഷന്‍ പുസ്തകം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ലൈംഗിക ഉള്ളടക്കവും അതിന്റെ ഗ്രാഫിക് ചിത്രീകരണവുമടങ്ങുന്ന പുസ്തകം വലിയ ചര്‍ച്ചകള്‍ക്കും ആശങ്കയ്ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

ലൈംഗികവിദ്യാഭ്യാസമെന്ന പേരില്‍ സ്വവര്‍ഗാനുരാഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ കുട്ടികളിലേക്ക് മനസിലേക്കു കയറ്റിവിടുന്ന വിധമുള്ള ഗ്രാഫിക് ചിത്രീകരണമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗൈഡ്ബുക്കില്‍ ലൈംഗികത, ലിംഗഭേദം, എല്‍.ജി.ബി.ടി.ക്യു പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ചിത്രീകരണത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകം പ്രായത്തിന് അനുയോജ്യമല്ലെന്നുള്ള വിമര്‍ശനം രാജ്യത്ത് ഉയര്‍ന്നുകഴിഞ്ഞു. മെലിസ കാങ്ങ്, യൂമി സ്റ്റീന്‍സ് എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍.



പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും യുവമനസുകളില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള മാതാപിതാക്കളുടെ ആശങ്ക പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയെ അറിയിക്കാനാണ് 'സിറ്റിസണ്‍ ഗോ' എന്ന സന്നദ്ധ സംഘടന അവരുടെ വെബ്‌സൈറ്റില്‍ ഒപ്പുശേഖരണ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ഓസ്ട്രലിയന്‍ രാഷ്ട്രീയ നേതാവായ ജോര്‍ജ് റോബര്‍ട്ട് ക്രിസ്റ്റെന്‍സന്‍ ആരംഭിച്ച പ്രതിഷേധ ക്യാമ്പെയ്ന് നിരവധി പേര്‍ നേരിട്ടും അല്ലാതെയും പിന്തുണയര്‍പ്പിക്കുന്നുണ്ട്.

വളരെയധികം അസ്വസ്ഥതയുളവാക്കുന്ന ഇത്തരം പുസ്തകങ്ങള്‍ക്ക് അംഗീകാരങ്ങള്‍ നല്‍കുന്നതിലൂടെ കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യാനും അരാജകത്വ പ്രത്യയശാസ്ത്രങ്ങള്‍ അവരുടെ ഉള്ളിലേക്ക് കുത്തിനിറയ്ക്കാനുമുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. പുസ്തകത്തിലെ ലൈംഗിക ഉള്ളടക്കം കുട്ടികള്‍ പരീക്ഷിച്ചുനോക്കാന്‍ സാധ്യതയുണ്ടെന്ന ഗുരുതരമായ മുന്നറിയിപ്പും ജോര്‍ജ് റോബര്‍ട്ട് ക്രിസ്റ്റെന്‍സന്‍ നല്‍കുന്നു. ഇതിനെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ഒപ്പുശേഖരണ ക്യാമ്പെയ്ന്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

രക്ഷിതാക്കളുടെ പ്രതിഷേധത്തെതുടര്‍ന്ന് പ്രമുഖ റീട്ടെയിലര്‍മാര്‍ ഈ പുസ്തകം ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ അത് സാഹിത്യ മികവിന്റെ ഉദാഹരണമായി ഉയര്‍ത്തിപ്പിടിക്കുന്നു. കുട്ടികളുടെ നിഷ്‌കളങ്കത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിനും സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാകില്ല. രക്ഷിതാക്കള്‍ക്ക് നിയന്ത്രണത്തെ മറികടന്ന് ചെറുപ്പത്തില്‍ തന്നെ ഹാനികരമായ പ്രത്യയശാസ്ത്രങ്ങള്‍ കുട്ടികളില്‍ കുത്തിനിറയ്ക്കാനുള്ള നിഗൂഢമായ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഈ പുസ്തകത്തെ പരസ്യമായി അപലപിക്കുകയും പ്രധാനമന്ത്രിയുടെ സാഹിത്യ അവാര്‍ഡ് പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തുകയും വേണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ നിവേദനത്തില്‍ പങ്കാളികളാകുന്നതിലൂടെ ഇത്തരം അരാജകത്വ ആശയങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.