നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്‌ക്കെതിരേ തെളിവുകളില്ല; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്‌ക്കെതിരേ തെളിവുകളില്ല; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: കാനഡയിലെ ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് ട്രൂഡോ വ്യക്തമാക്കി.

ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്. ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് കൈമാറാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആ ഘട്ടത്തില്‍ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ് ട്രൂഡോ ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പകെയാണ് അറിയിച്ചത്. ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന്‍.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ആരോപിച്ചിരുന്നു. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വിഷയം സംസാരിച്ചിരുന്നതായും ട്രൂഡോ അറിയിച്ചു.

ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നുണ്ടെന്നും ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വരെ ഉലയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.