സേവനങ്ങളുടെ കാര്യക്ഷമത: അമർ കേന്ദ്രങ്ങളിൽ ജിഡിആർഎഫ്എഡി 797 പരിശോധനകൾ നടത്തി

സേവനങ്ങളുടെ കാര്യക്ഷമത: അമർ കേന്ദ്രങ്ങളിൽ ജിഡിആർഎഫ്എഡി 797 പരിശോധനകൾ നടത്തി

ദുബായ്: ഉപയോക്താകൾക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അമർ കേന്ദ്രങ്ങളിൽ ജിഡിആർഎഫ്എ-ദുബായ് 797 പരിശോധനകൾ നടത്തിയെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു. 65 അമർ സെന്ററുകളിൽ വിവിധ സമയങ്ങളിലായാണ് അധികൃതർ പരിശോധനകൾ നടത്തിയത്. സേവന സൗകര്യങ്ങളുടെ ഗുണമേന്മയും കോവിഡ് സാഹചര്യത്തിൽ സ്വീകരിച്ച ആരോഗ്യ സുരക്ഷാ പ്രതിരോധ നടപടികളും ഇതിനൊപ്പം തന്നെ പരിശോധയ്ക്ക് വിധേയമാക്കി.


വിസ സേവന സംവിധാനങ്ങളുടെ ഗുണമേന്മ തിരിച്ചറിയുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികളെ കുറിച്ച് അവബോധം നൽകുന്നതിനും ഉപയോക്താകൾക്ക് ഉയർന്ന നിലാവരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പരിശോധനകൾ നടത്തിയതെന്ന് മേജർ ജനറൽ അൽ മർറി വ്യക്തമാക്കി. മേലന്വേഷണങ്ങളിൽ കണ്ടത്തിയ പിഴവുകൾ തിരുത്തുവാനും സേവന സൗകര്യങ്ങൾ കൂടുതൽ മികവുറ്റതാകാനും അത് ഉറപ്പുവരുത്താനും ജിഡിആർഎഫ്എഡി നിർദേശം നൽകുകയും ചെയ്തു.

ദുബായിലെ വിസ സേവന അപേക്ഷ ഇടപാടുകളുടെ കാര്യക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുവാനും ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായുള്ള സ്റ്റാന്‍ഡേര്‍ഡ് സേവന കേന്ദ്രങ്ങളാണ് അമര്‍ സെന്ററുകളെന്ന് ജിഡിആര്‍എഫ്എ ദുബായ് അമര്‍ സേവന വിഭാഗം ഡയറക്ടര്‍ മേജര്‍ സലിം ബിന്‍ അലി പറഞ്ഞു.

സേവന നടപടി ക്രമങ്ങളില്‍ മികച്ച പരിശീലനം ലഭിച്ചവരുടെയും യോഗ്യതയുള്ളവരുടെയും സേവനങ്ങള്‍ ജിഡിആര്‍എഫ്എ ദുബായുടെ സേവന-വിതരണ സംവിധാനം കൂടുതല്‍ ഏകോപിക്കാന്‍ സഹായിച്ചിട്ട്. സെന്ററുകളിലെ സേവനങ്ങളുടെയും കോറോണോ വൈറസിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ നടപടികളുടെതുമായി 422 ബോധവൽക്കരണ പ്രൊഫൈലുകളും ജിഡിആർഎഫ്എ ദുബായ് ഇതിനകം പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അതിനിടയിൽ പൊതുജനങ്ങളുടെ വിസ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111 വിളിക്കണമെന്ന് വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു. ഇന്ത്യയിൽനിന്ന് അടക്കമുള്ള വിദേശ രാജ്യങ്ങളിലെ അന്വേഷകർ +97143139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. [email protected] എന്ന ഇ-മെയിൽ വഴി ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാൻ കഴിയുന്നതാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.