ടീമില്‍ ചാമിന്ദു വിക്രമസിംഗെ, കരുണ രത്നയെ ഒഴിവാക്കി; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ടീമില്‍ ചാമിന്ദു വിക്രമസിംഗെ, കരുണ രത്നയെ ഒഴിവാക്കി; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ചാമിന്ദു വിക്രമസിംഗെ 16 അംഗ ടീമില്‍ ഇടംനേടി. ചാമിക കരുണരത്നയെ ഒഴിവാക്കി.

വിക്രമസിംഗെയെ നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുത്തെങ്കിലും സ്പിന്നിന് അനുകൂലമായ വിക്കറ്റാണെന്ന് കണ്ട് മാറ്റി ദുനിത് വെല്ലാലഗെയെ ഉള്‍പ്പെടുത്തുകയായിരുന്നു. ജെഫ്രി വാന്‍ഡെര്‍സേ, മഹീഷ് തീക്ഷ്ണ, വാനിന്ദു ഹസരംഗ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ചരിത് അസലങ്കയാണ് ലങ്കന്‍ ടീം നായകന്‍. അവിഷ്‌ക ഫെര്‍ണാണ്ടോ, പാത്തും നിസാങ്ക, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, കമിന്ദു മെന്‍ഡിസ്, ജനിത് ലിയാനഗെ, നിഷാന്‍ മദുഷ്‌ക എന്നിവര്‍ ടീമിലുണ്ട്. മുഹമ്മദ് ഷിറാസ്, ദില്‍ഷന്‍ മധുഷങ്ക, അസിത ഫെര്‍ണാണ്ടോ എന്നിവരാണ് പേസര്‍മാര്‍. വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഒക്ടോബര്‍ 20 ന് തുടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.