വൈദ്യശാസ്ത്ര നൊബേൽ സമ്മാനം മൂന്ന് പേർ പങ്കിട്ടു

വൈദ്യശാസ്ത്ര നൊബേൽ   സമ്മാനം മൂന്ന് പേർ പങ്കിട്ടു

പുരസ്കാരം ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ കണ്ടെത്തിയതിന്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം മൂന്ന് പേർ പങ്കിട്ടു . ഹാർവേ. ജെ ആൾട്ടർ, മൈക്കൽ ഹൗട്ടൺ, ചാൾസ് എം .റൈസ് എന്നിവർക്ക് ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്കാരം .ഹാർവെ ജെ. ആൾട്ടർ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കിൾ ഹൗട്ടൺ കാനഡയിലെ ആൽബെർട്ട് സർവകലാശാലയിലെ ഗവേഷകനാണ്. ചാൾസ് എം. റൈസ് അമേരിക്കയിലെ റോക്ക് ഫെല്ലർ സർവകലാശാലയിലെ ഗവേഷകനാണ് . ഹൈപ്പറ്റൈറ്റിസ് എ, ബി വൈറസുകൾ കണ്ടെത്തിയിരുന്നുവെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ സ്ഥിരീക്കപ്പെടാതെ തുടരുകയായിരുന്നു . ഇവർ നടത്തിയ കണ്ടെത്തലുകൾ ഹെപ്പറ്റൈറ്റിസ് -സി വൈറസിനെ തിരിച്ചറിയുന്നതിനും പരിശോധന മാർഗങ്ങളും മരുന്നുകളും കണ്ടെത്തുന്നതിനും നിർണായകമായതായി പുരസ്കാര സമിതി വിലയിരുത്തി .സ്വീഡനിലെ കരോലിൻ ഇൻസ്റ്റിറ്റ്യൂട്ടാണ് വൈദ്യശാസ്ത്രരംഗത്തെ നോബൽ ജേതാക്കളെ കണ്ടെത്തുന്നത്. സ്വർണമെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും ( 1,1188,000 യു എസ് ഡോളർ)ആണ് പുരസ്കാരം .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.