വൈദ്യുതി ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് ക്യൂബ; ഒരു കോടിയോളം വരുന്ന ജനങ്ങൾ മൂന്ന് ദിവസമായി ഇരുട്ടിൽ

വൈദ്യുതി ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് ക്യൂബ; ഒരു കോടിയോളം വരുന്ന ജനങ്ങൾ മൂന്ന് ദിവസമായി ഇരുട്ടിൽ

ഹവാന: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിലെ പ്രധാന വൈദ്യുത ഉത്പാദന കേന്ദ്രത്തിലുണ്ടായ തകരാർ രാജ്യത്തെ മൂന്ന് ദിവസമായി ഇരുട്ടിലാക്കി. ചെറിയ തോതിൽ വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടെങ്കിലും ക്യൂബയിലെ ഒരു കോടിയോളം ജനങ്ങൾ 50 മണിക്കൂറിലധികമായി ഇരുട്ടിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ അൻ്റോണിയോ ഗുട്ടെറസ് പവർ പ്ലാൻ്റിലുണ്ടായ സാങ്കേതിക തകരാറാണ് രാജ്യത്തെ ഇരുട്ടിലാക്കിയത്. ഇതുവരെ ചെറിയ തോതിൽ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാനായിട്ടുള്ളൂ. ക്യൂബയിലെ പത്ത് മില്യൺ ജനത്തെ ഇത് ബാധിച്ചിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാതെ ഇനി വിശ്രമമില്ലെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് വ്യക്തമാക്കി.

നിലവിൽ അഞ്ചിൽ ഒരു ശതമാനം ജനങ്ങൾക്കുള്ള വൈദ്യുതി പുനസ്ഥാപിക്കാനായെന്നാണ് ക്യൂബൻ ഭരണകൂടം വ്യക്തമാക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൂർണമായി പ്രതിസന്ധി പരിഹരിക്കപ്പെടും വരെ ഇനിയും ബ്ലാക്ക്ഔട്ടുകൾ ഉണ്ടാകാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി

അതേസമയം രാജ്യത്തെ മൊത്തം പവർ പ്ലാൻ്റുകളുടെ പ്രവർത്തനത്തിൽ ചോദ്യങ്ങളുയരുകയാണ്. കാലപ്പഴക്കമുള്ള പ്ലാൻ്റുകളാണിതെന്നും കൃത്യമായി പരിപാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. വൈദ്യുതി മുടക്കത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടുമില്ല. ക്യൂബയിൽ നേരത്തേയും 10 മുതൽ 20 മണിക്കൂർ വരെ വൈദ്യുതി മുടങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.