പെർത്ത്: നീണ്ട 16 വർഷത്തെ പെർത്തിലെ ശുശ്രൂഷ ജീവിതത്തിന് ശേഷം ഓസ്ട്രേലിയയിലെ കെയിൻസ് രൂപതയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. സാബു ജേക്കബ് വി.സിക്ക് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം 4.30ന് ഫാ. സാബു ജേക്കബിന്റെ നേതൃത്വത്തിൽ വിശ്വാസ സമൂഹം ദിവ്യബലി അർപ്പിച്ച് ദൈവത്തിന് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക വികാരി ഫാ. അനീഷ് ജെയിംസ്, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ, ദേവാലയ നിർമിതിയുടെ കൺവീനറായിരുന്ന ബേബി ജോസഫ്, കൈക്കാരൻ ബെന്നി ആന്റണി, മുൻ കാറ്റിക്കിസം പ്രിൻസിപ്പൽ പ്രകാശ് ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഫാ. സാബു ജേക്കബ് വിസിയുടെ യാത്രയയപ്പിൽ പെർത്ത് സെന്റ് ജോസഫ് ഇടവക വികാരി ഫാ. അനീഷ് ജയിംസ് പ്രസംഗിക്കുന്നു
16 വർഷം മുമ്പ് വിൻസൻഷ്യൻ സമൂഹം പെർത്തിൽ ശുശ്രൂഷ ആരംഭിച്ചപ്പോൾ മുതൽ ഫാ. സാബു ജേക്കബ് പ്രവർത്തന രംഗത്ത് സജീവമായിരുന്നു. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയുടെ വികാരി ഇൻ ചാർജായും പ്രവർത്തിച്ചിരുന്നു. പെർത്ത് മാഡിങ്ടൺ ഹോളി ഫാമിലി ദേവാലയത്തിൽ വികാരിയായിരിക്കെയാണ് കെയിൻസ് രൂപതയിലേക്ക് സ്ഥലം മാറി പോകുന്നത്. പെർത്തിലെ മലയാളി കുടുംബങ്ങൾക്കെല്ലാം ഏറെ പരിചിതനാണ് ഫാ. സാബു ജേക്കബ്. ശക്തമായ പ്രാസംഗിക ശൈലിയും നർമ്മ ബോധവും എല്ലാവരെയും ഒന്നിച്ച് നിർത്താനുള്ള സംഘാടന മികവുമുള്ള ഫാ. സാബു ജേക്കബ് പെർത്തിലെ എല്ലാ മലയാളികൾക്കും ഏറെ പ്രീയങ്കരനായിരുന്നു.ഫാ. സാബു ജേക്കബ് വി.സി
സ്ഥലം മാറി പോകുന്ന ഫാ. സാബു ജേക്കബ് വി.സിക്ക് നിലവിലെ കൈക്കാരന്മാരും വികാരിയച്ഛനും ചേർന്ന് ഇടവകയുടെ സ്നേഹോപഹാരം സമർപ്പിച്ചു. യാത്രായപ്പ് സമ്മേളനത്തിന് ശേഷം ചായസൽക്കാരവും ഉണ്ടായിരുന്നു. തൊടുപുഴ കളപ്പുരക്കൽ കുടുംബാംഗമായ ജേക്കബിന്റെയും ഏലമ്മയുടെയും മകനാണ് ഫാ. സാബു ജേക്കബ്.
ഫാ. സാബു ജേക്കബിന് കൈക്കാരന്മാരുടെ നേത്വത്തിൽ ഉപഹാരം നൽകിയപ്പോൾ
ഫോട്ടോ ബിജു പെർത്ത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.