ചങ്ങനാശേരി: കര്‍ദിനാളായി നിയുക്തനായ ശേഷം ആദ്യമായി ജന്‍മനാട്ടിലെത്തുന്ന മോണ്‍. ജോര്‍ജ് കൂവക്കാടിന് വിശ്വാസി സമൂഹം ഹൃദ്യമായ വരവേല്‍പ്പ് നല്‍കും.
ഒക്ടോബര്‍ 24 ന് രാവിലെ ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന അദേഹത്തെ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, സീറോ മലബാര്‍ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മാതൃ ഇടവകയായ മാമൂട് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. ജോണ്‍ വി.തടത്തില്‍, കൈക്കാരന്‍മാര്‍, മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
അന്ന് വൈകുന്നേരം നാലിന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പളളിയില്‍ സ്വീകരണം നല്‍കും. വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍ ഹാരാര്‍പ്പണം നടത്തും. കൈക്കാരന്‍മാര്‍, മദര്‍ സുപ്പീരിയര്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിക്കും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, അതിരൂപതാ വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.