ഛത്തിസ്ഗഢിലെ കുടിവെള്ള സ്രോതസുകളില്‍ അപകടകരമാം വിധം യുറേനിയം സാന്നിധ്യം; ആശങ്ക ഉണര്‍ത്തി പുതിയ റിപ്പോര്‍ട്ട്

ഛത്തിസ്ഗഢിലെ കുടിവെള്ള സ്രോതസുകളില്‍ അപകടകരമാം വിധം യുറേനിയം സാന്നിധ്യം; ആശങ്ക ഉണര്‍ത്തി പുതിയ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ കുടിവെള്ള സ്രോതസുകളില്‍ അപകടകരമാം വിധം അളവില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അളവില്‍ മൂന്നോ നാലോ ഇരട്ടിയില്‍ അധികമാണ് വെള്ളത്തില്‍ കണ്ടെത്തിയ യുറേനിയത്തിന്റെ തോത്. ഒരു ലിറ്ററിന് 15 മൈക്രോ ഗ്രാം എന്നതാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച കണക്ക്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഇത് 30 മൈക്രോഗ്രാം വരെ ഉയര്‍ത്തിയിട്ടുണ്ട്. ഇതിലും ഉയര്‍ന്ന പരിധിയിലാണ് ഇപ്പോള്‍ യുറേനിയം സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ഛത്തീസ്ഗഡിലെ ദുര്‍ഗ്, രാജ്നന്ദ്ഗാവ്, കാങ്കര്‍, ബെമെതാര, ബലോഡ്, കവര്‍ധ എന്നീ ആറ് ജില്ലകളിലെ കുടിവെള്ള സാമ്പിളുകളുടെ പരിശോധനയിലാണ് യുറേനിയം കണ്ടെത്തിയത്. ലിറ്ററിന് 100 മൈക്രോഗ്രാമില്‍ കൂടുതലാണ് ഇവിടത്തെ യുറേനിയം സാന്നിധ്യം. ബാലോദിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള സാമ്പിളില്‍ ലിറ്ററിന് 130 മൈക്രോഗ്രാമും കാങ്കറില്‍ നിന്നുള്ള മറ്റൊരു സാമ്പിളില്‍ 106 മൈക്രോഗ്രാമും കണ്ടെത്തി. ലിറ്ററിന് 86 മുതല്‍ 105 മൈക്രോഗ്രാം വരെ യുറേനിയമാണ് ആറ് ജില്ലകളിലെയും ശരാശരി.

ആണവ റിയാക്ടറുകളില്‍ ഇന്ധനമായാണ് യുറേനിയം ഉപയോഗിക്കുന്നത്. കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് വര്‍ധിക്കുന്നത് കാന്‍സര്‍, ശ്വാസകോശം, ത്വക്ക്, വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് നാല് യുറേനിയം നിക്ഷേപങ്ങള്‍ ഛത്തീസ്ഗഢില്‍ ഉണ്ട്. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കുകയാണ് ഉചിതമായ ഉപയോഗ രീതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.