സിഡ്നിയില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധിച്ച അബോര്‍ജിനല്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍

സിഡ്നിയില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധിച്ച അബോര്‍ജിനല്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍

സിഡ്‌നി: സിഡ്നിയില്‍ ചാള്‍സ് രാജാവിനെതിരെ പ്രതിഷേധിച്ച അബോര്‍ജിനല്‍ ആക്ടിവിസ്റ്റ് അറസ്റ്റില്‍. ചാള്‍സ് രാജാവും കാമില രാജ്ഞിയും ഓപ്പറ ഹൗസിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. ബ്രിസ്ബനില്‍ നിന്നുള്ള അബോര്‍ജിനല്‍ ആക്ടിവിസ്റ്റ് വെയ്ന്‍ വാര്‍ട്ടനാണ് അറസ്റ്റിലായത്.

രാജ്യ ഭരണത്തിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച വെയ്ന്‍ വാര്‍ട്ടനോട് അവിടെ നിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഞായറാഴ്ച രാജകുടുംബം ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയ പള്ളിക്കു പുറത്തും വാര്‍ട്ടന്‍ പ്രതിഷേധിച്ചിരുന്നു.

ബ്രിട്ടീഷ് പതാകകളേന്തിയും രാജഭരണ ചിഹ്നങ്ങള്‍ ഉള്‍പ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നിരവധി പേര്‍ സിഡ്‌നി ഓപ്പറ ഹൗസിനു സമീപം ചാള്‍സ് രാജാവിനെ കാണാനെത്തിയിരുന്നു.

ചാള്‍സ് രാജാവിനെതിരെ ഇന്നലെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ് പ്രതിഷേധിച്ചതും വലിയ വാര്‍ത്തയായിരുന്നു. നിലവിലുള്ള ഭരണ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച സെനറ്റര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.