വചനത്തിന്റെ പൂമഴയായി പെര്‍ത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

വചനത്തിന്റെ പൂമഴയായി പെര്‍ത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നു

പെര്‍ത്ത്: വിശ്വാസികളുടെ ആത്മീയ ഉള്‍ക്കാഴ്ച്ചയെ ജ്വലിപ്പിച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ പള്ളിയില്‍ ആരംഭിച്ചു. ഇടവക വികാരി ഫാ. അനീഷ് ജെയിംസ് ഫാ. പൂവണ്ണത്തിലിന് സ്വാഗതമേകി.

ദൈവവും മനുഷ്യനുമായുള്ള ആറ് ഉടമ്പടികളുടെ സമാഹാരമാണ് വിശുദ്ധ ബൈബിളെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു. ആദവുമായിട്ടുള്ളതായിരുന്നു ദൈവത്തിന്റെ ആദ്യത്തെ ഉടമ്പടി. രണ്ടാമത്തെ ഉടമ്പടി നോഹയോടുള്ളതായിരുന്നു. അബ്രാഹാത്തോട് ചെയ്ത ഉടമ്പടി മൂന്നാമത്തേതും സീനായി മലയിലെ ഉടമ്പടി നാലാമത്തേതും ദാവീദുമായിട്ടുള്ളത് അഞ്ചാമത്തേതുമായിരുന്നു. യേശുവിന്റെ ദിവ്യകാരുണ്യണ ഉടമ്പടിയാണ് ബൈബിളില്‍ ആറാമത്തെ ഉടമ്പടിയായിട്ടുള്ളത്.


ബൈബിള്‍ കണ്‍വെന്‍ഷനില്‍ നിന്ന്

മനുഷ്യന് ആത്മീയമായ പ്രേരണ നല്‍കുന്നത് ൈദവമാണ്. തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്. ദൈവീകമായ പ്രേരണയുള്ളപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയുണ്ടാകുന്നു. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ദൈവീക വാഗ്ദാനങ്ങളില്‍ ഓരോ വ്യക്തിക്കും പരിപൂര്‍ണ ഉറപ്പ് ഉണ്ടായിരിക്കണം. ദൈവീക വാഗ്ദാനങ്ങള്‍ നിറവേറുമെന്ന് ഉറച്ച് വിശ്വസിക്കുക. ദൈവീക വാഗ്ദാനങ്ങള്‍ പൂര്‍ണമായും സ്വീകരിക്കാന്‍ ആത്മീയ ശുചിത്വമാണ് ദൈവമക്കള്‍ക്ക് വേണ്ടതെന്നും ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു.


ലൗകിക നേട്ടങ്ങളുടെയും സമ്പത്തിന്റെയും ക്ഷണികമായ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ധനം ഒരു നല്ല ദാസനാണ്, എന്നാല്‍ ഒരു മോശം യജമാനനാണ്. യഥാര്‍ത്ഥ സാഫല്യം കര്‍ത്താവുമായുള്ള അഗാധമായ ബന്ധത്തിലാണുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ ആദ്യ ദിനത്തിലെ കണ്‍വെന്‍ഷന്‍ സമാപിച്ചത്.



അടുത്ത രണ്ടു ദിവങ്ങളിലെ ബൈബിള്‍ കണ്‍വെന്‍ഷന്‍ മിഡ്ലാന്‍ഡിലെ ലാ സാലെ കോളജില്‍ രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെ നടക്കും.

വചന പ്രഘോഷണ രംഗത്ത് തനതും നൂതനവുമായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കാര്‍മ്മല്‍ മിനിസ്ട്രീസും ഇന്ന് കത്തോലിക്കാ സുവിശേഷവത്ക്കരണ രംഗത്ത് ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍, കേരളത്തിലെയും വിദേശത്തെയും എണ്ണമറ്റ വിശ്വാസികളെ അവരുടെ വിശ്വാസത്തെ ആഴത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.