ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി മേഖലയിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 'ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രോത്ത് ഇനിഷ്യേറ്റീവ് ഫോര്‍ ഇന്ത്യ ഫ്രെയിംവര്‍ക്ക്' (ഡിജി ഫ്രെയിംവര്‍ക്ക്) എന്ന കരാറിലാണ് മൂന്ന് രാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യന്‍ സ്വകാര്യ മേഖലയുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ (ജെബിഐസി) ഗവര്‍ണര്‍ നൊബുമിത്സു ഹയാഷി, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഇഒ സ്‌കോട്ട് നാഥന്‍, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് കൊറിയ (കൊറിയ എക്സിംബാങ്ക്) ചെയര്‍മാനും സിഇഒയുമായ ഹീ-സങ് യൂണ്‍ എന്നിവരാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
5ജി, മൊബൈല്‍ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തുന്ന നൂതന സംവിധാനമായ ഓപ്പണ്‍ റാന്‍ (റേഡിയോ ആക്‌സസ് നെറ്റ്വര്‍ക്ക്), അന്തര്‍വാഹിനി കേബിളുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുകള്‍, ടെലികോം ടവറുകള്‍, ഡാറ്റാ സെന്ററുകള്‍, സ്മാര്‍ട്ട് സിറ്റി, ഇ-കൊമേഴ്സ്, എ.ഐ, ക്വാണ്ടം ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഈ രാജ്യങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.