കടല്‍പ്പായല്‍ ചില്ലറക്കാരനല്ല! ഉല്‍പാദനം 9.7 മില്യണ്‍ ടണ്ണായി ഉയര്‍ത്തും; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മാര്‍ഗ നിര്‍ദേശം

കടല്‍പ്പായല്‍ ചില്ലറക്കാരനല്ല! ഉല്‍പാദനം 9.7 മില്യണ്‍ ടണ്ണായി ഉയര്‍ത്തും; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മാര്‍ഗ നിര്‍ദേശം

ന്യൂഡല്‍ഹി: കടല്‍പ്പായല്‍ വ്യവസായത്തില്‍ സുപ്രധാന നീക്കവുമായി ഇന്ത്യ. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ കടല്‍പ്പായല്‍ ഉല്‍പാദനം 9.7 മില്യണ്‍ ടണ്ണിലധികമായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കടല്‍പ്പായല്‍ ഉല്‍പാദനത്തിന് വേണ്ട വിത്തുകളും മറ്റ് വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തു.

പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതോടെ വിദേശത്ത് നിന്ന് ഉയര്‍ന്ന ഗുണമേന്മയുള്ള വിത്ത് ഇറക്കുമതി ചെയ്യുന്നതിനും ഗുണനിലവാരമുള്ള വിത്തുകളുടെ സ്റ്റോക്ക് കര്‍ഷകര്‍ക്ക് ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലെ കടല്‍പ്പായല്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്ര പദ്ധതി. വിവിധ തരത്തിലുള്ള പോഷക മൂല്യങ്ങളും ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ് കടല്‍പ്പായല്‍.

ഗോയിറ്റര്‍, അര്‍ബുദം, ബോണ്‍-റീപ്ലേസ്‌മെന്റ് തെറാപ്പി, ഹൃദയ ശസ്ത്രക്രിയള്‍ എന്നിവയ്ക്ക് നല്‍കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കാപ്സ്യൂളുകള്‍ നിര്‍മിക്കാന്‍ ഇവ ഉപയോഗിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ഔഷധം എന്നാണ് കടല്‍പ്പായലിനെ പല രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് വികസിത രാജ്യങ്ങളില്‍ ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.