സിഡ്നി: ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡൻ്റും പെർത്ത് ആർച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ എസ്ഡിബിയെ മെത്രാന്മാരുടെ സിനഡിന്റ് പ്രത്യേക കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. റോമിലെ ബിഷപ്പുമാരുടെ സിനഡിൻ്റെ 15-ാമത് ജനറൽ കോൺഗ്രിഗേഷനിൽ ഓഷ്യാനിയയിൽ നിന്നുള്ള പ്രതിനിധിയായാണ് ആർച്ച് ബിഷപ്പ് കോസ്റ്റലോയെ തിരഞ്ഞെടുത്തത്.
മെത്രാന്മാരുടെ സിനഡിന് അധ്യക്ഷത വഹിക്കുന്ന ഒമ്പതംഗ കൗൺസിലിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാർപാപ്പക്ക് പകരം പല സെക്ഷനിലും അധ്യക്ഷത ലഭിക്കാനുള്ള ഉത്തരവാദിത്വമാണ് ഇതിലൂടെ ലഭിക്കുന്നത്. ഈ സുപ്രധാന അവസരം ലഭിച്ചതിന് താൻ നന്ദിയുള്ളവനാണെന്ന് ആർച്ച് ബിഷപ്പ് കോസ്റ്റലോ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ ഓർഡിനറി കൗൺസിൽ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡൽ പ്രക്രിയ നടപ്പിലാക്കുന്നതിലും അടുത്ത സിനഡ് തയ്യാറാക്കുന്നതിലും അടിസ്ഥാനപരമായ പങ്ക് വഹിക്കും. ഒക്‌ടോബർ രണ്ട് മുതൽ 27 വരെ റോമിൽ നടന്ന ബിഷപ്പുമാരുടെ സിനഡിൻ്റെ 15-ാമത് ഓർഡിനറി ജനറൽ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിൽ 14 ഓസ്‌ട്രേലിയക്കാർ പങ്കെടുത്തു. ആദ്യ സെഷനിൽ ആരംഭിച്ച വിവേചനാധികാരം പൂർത്തിയാക്കുകയും അതിന്റെ റിപ്പോർട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമർപ്പിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ സെഷൻ്റെ ചുമതല.
സിനഡിൻ്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിന്നു. കഴിഞ്ഞ രണ്ടിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങൾക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ 2023 ഒക്ടോബർ നാല് മുതൽ ആരംഭിച്ച സിനഡിന്റെ ആദ്യഘട്ട സമ്മേളനം ഒക്ടോബർ 29നാണ് സമാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.