ഷെവലിയർ സിറിൽ ജോണിന് ആദരം

ഷെവലിയർ സിറിൽ ജോണിന് ആദരം

ന്യൂയോർക്ക് : ഗ്ലോബൽ മീഡിയ സെല്ലും അതിന്റെ വാർത്താ പോർട്ടലായ സീന്യൂസ്‌ ലൈവും സംയുക്തമായി, കത്തോലിക്കാ സഭ ഷെവലിയാർ പദവി നൽകി ആദരിച്ച സിറിൾ ജോണിനെ അഭിനന്ദിക്കുവാൻ ആഗോള ഓൺലൈൻ സമ്മേളനം നടത്തുന്നു. അന്തർദേശീയ കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റത്തിന്റെ ശക്തനായ ശുശ്രൂഷകനും മാർപ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കാരിസ് ഇന്റർനാഷണൽ അംഗവുമായ സിറിൾ ജോണിനെ ഗ്ലോ ബൽ മീഡിയ സെല്ലിന്റെ വിവിധ രാജ്യങ്ങളിലുള്ള കോർഡിനേറ്റേഴ്‌സിന്റെ സഹകരണത്തോടുകൂടെയാണ് ആദരിക്കൽ ചടങ്ങ് നടത്തുന്നത്.

ഫെബ്രുവരി 20 ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8.30 വരെയായിരിക്കും സമ്മേളനം നടക്കുക. കെ സി ബി സി മാധ്യമ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ, മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബിഷപ് ഫ്രാൻസിസ് കാലിസ്റ്റ് - മീററ്റ് ( എപ്പിസ്കോപ്പൽ അഡ്വൈസർ - ഇന്ത്യൻ കരിസ്മാറ്റിക്ക് ) ബിഷപ് സാമുവേൽ മാർ ഐറേനിയോസ് (കെ സി ബി സി കരിസ്മാറ്റിക്ക് കമ്മീഷൻ ചെയർമാൻ), ബിഷപ് വർഗീസ് ചക്കാലക്കൽ ( കെ സി ബി സി വൈസ് പ്രസിഡന്റ്), ഫാ ജോസഫ് താമരവേലി ( കേരള സർവീസ് ടീം ചെയർമാൻ), ഫാ അഗസ്റ്റിൻ വല്ലൂരാൻ വി സി ( ഡിവൈൻ ധ്യാനകേന്ദ്രം - മുരിങ്ങൂർ) തുടങ്ങിയവർ ഈ അനുമോദന സംഗമത്തിൽ പങ്കുചേരുന്നു.

വചനപ്രഘോഷകരായ അൽമായ വ്യക്തിത്വങ്ങൾക്ക് എല്ലാം അഭിമാനാർഹമാണ് ഈ അംഗീകാരം എന്ന് ഗ്ലോബൽ മീഡിയ സെൽ ചീഫ് കോർഡിനേറ്റർ ലിസി ഫെർണാണ്ടസ്‌ അഭിപ്രായപ്പെട്ടു. ശനിയാഴ്ച നടക്കുന്ന സൂം മീറ്റിംഗിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ 876 5671 7798 എന്ന മീറ്റിംഗ് ഐഡിയും cnewslive എന്ന പാസ് വേർഡും ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.