കെസ്റ്റർ നയിക്കുന്ന ഗാന സന്ധ്യ ‘ഹാർമണീസ് ഓഫ് ഹെവൻ 2024’ നവംബർ ഒമ്പതിന് പെർത്തിൽ

കെസ്റ്റർ നയിക്കുന്ന ഗാന സന്ധ്യ ‘ഹാർമണീസ് ഓഫ് ഹെവൻ 2024’ നവംബർ ഒമ്പതിന് പെർത്തിൽ

പെർത്ത്: അനുഗ്രഹീത ഗായകൻ കെസ്റ്റർ നയിക്കുന്ന ഭക്തി ​ഗാന സന്ധ്യ ‘ ഹാർമണീസ് ഓഫ് ഹെവൻ 2024’ ലൈവ് മ്യൂസിക്കൽ നൈറ്റ് നവംബർ ഒമ്പതിന് പെർത്തിൽ. വൈകുനേരം ആറ് മണി മുതൽ ഒമ്പത് മണി വരെ ദി റോക്സ്, കാനിംഗ്ടണിൽ നടക്കുന്ന ഗാന സന്ധ്യയിൽ മലയാളികളുടെ പ്രിയ പാട്ടുകാരി ശ്രേയാ ജയദീപും പങ്കെടുക്കുന്നുണ്ട്.

പെർത്തിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ ഏവരുടെയും സാനിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്കായി ലിബിൻ 0432580705, സ്മിത്ത് 043270620 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷണൽ ഗായകനെന്ന് പേരെടുത്ത കെസ്റ്റർ വിവിധ സംവിധായകർക്ക് കീഴിൽ ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യൻ സമൂഹങ്ങളിൽ ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെയാണ്. നിൻസ്‌­നേഹം എത്രയോ അവർണനീയം, ഇന്നയോളം എന്നെ നടത്തി, നന്മ മാത്രമേ.. അമ്മെ അമ്മെ തായേ, നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ, നിത്യ സ്‌­നേഹത്താൽ, എന്നേശുവെ എൻ നാഥനെ, എനിക്കായി കരുതുന്നവൻ, ഇസ്രയേലിൻ നായകാ, എന്റെ മുഖം വാടിയാൽ, കണ്ണുനീർ താഴ്‌­വരയിൽ, എന്റെ യേശു എനിക്ക് നല്ലവൻ , സീറോ മലബാർ ആരാധനാക്രമത്തിലെ വിശുദ്ധ കുർബാനയിൽ ആലപിക്കുന്ന അംബരമനവരതം, സർവശക്തതാതനാം.. തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.