കൊച്ചി: മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യ സ്‌നേഹികളും പിന്തുണക്കണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍.
സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉല്‍കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കില്‍ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും അദേഹം പറഞ്ഞു.
വഖഫ് അധിനിവേശ ശ്രമത്തിനെതിരെ നടക്കുന്ന മുനമ്പം സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തൃശൂര്‍ അതിരൂപത പ്രതിനിധി സംഘം മുനമ്പം സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, മാതൃ വേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ.ജോബി കാക്കശേരി എന്നിവര്‍ പ്രസംഗിച്ചു.
വികാരി ജനറാള്‍ മോണ്‍.ജോസ് വല്ലൂരാന്‍, ഫാ.വര്‍ഗീസ് കൂത്തൂര്‍ , ഫാ. അനീഷ് കൂത്തൂര്‍ ,ഫാ. ലിവിന്‍ ചൂണ്ടല്‍, ഷിന്റോ മാത്യു, എല്‍സി വിന്‍സെന്റ്, കെ.സി ഡേവിസ്, എ.എ ആന്റണി തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.