ഹൈദരാബാദ്: ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തി തെലങ്കാന സര്‍ക്കാര്‍ മയോന്നൈസിന് നിരോധനം ഏര്‍പ്പെടുത്തി. അടുത്ത കാലത്ത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് നടപടി. നിരോധനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
നിരോധനം ഒരു വര്‍ഷത്തേക്ക് തുടരും. ഭക്ഷണ ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ബദല്‍ മയോന്നൈസ് സംവിധാനങ്ങളെ അധികാരികള്‍ പ്രോത്സാഹിപ്പിക്കുന്നു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് സാന്‍ഡ്വിച്ചുകള്‍, ഷവര്‍മ, അല്‍ ഫാം ചിക്കന്‍ തുടങ്ങിയ വിഭവങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മുട്ട അടിസ്ഥാനമാക്കിയുള്ള മയോന്നൈസ് ഉപയോഗിച്ചാണ് സംസ്ഥാനത്ത് സമീപകാലത്ത് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
തെലങ്കാനയിലെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളിലെ നിരീക്ഷണങ്ങളും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളും അനുസരിച്ച്, കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന ഒന്നിലധികം സംഭവങ്ങളില്‍ അസംസ്‌കൃത മുട്ടയില്‍ നിന്ന് നിര്‍മിച്ച മയോന്നൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി സംശയിക്കുന്നുവെന്ന് തെലനാഗ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പറഞ്ഞു.
ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.