കൊച്ചി: അഭിമാന നേട്ടവുമായി വാട്ടര്‍ മെട്രോ. 18 മാസത്തിനുള്ളില്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടുവെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. രാജ്യത്തിന് തന്നെ വാട്ടര്‍ മെട്രോ അഭിമാനമായി മാറി എന്ന് മന്ത്രി പറഞ്ഞു.
പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍മെട്രോ വിനോദ സഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നത്. യാത്രാ സമയത്തില്‍ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടര്‍ മെട്രോയ്ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതായി രാജീവ് പറഞ്ഞു.
ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ സര്‍വീസ് വിപുലീകരിക്കാനും കൂടുതല്‍ ടെര്‍മിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. 10 ടെര്‍മിനലുകളിലായി ആറ് റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടര്‍മെട്രോയിലേക്ക് വരുന്ന വ്‌ളോഗര്‍മാരുടെ എണ്ണവും ഏറെയാണ്. വാട്ടര്‍മെട്രോയുടെ വളര്‍ച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നുണ്ട്.
എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സര്‍വീസ് വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി. രാജീവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.