വാഷിങ്ടൺ ഡിസി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് സൂചിക. ശക്തമായ 199 രാജ്യങ്ങളിലെ പാസ്‌പോർട്ടുകളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് സിംഗപ്പൂരാണ്. കഴിഞ്ഞ വർഷവും സിംഗപ്പൂർ തന്നെയായിരുന്നു പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്‌പെയിൻ തുടങ്ങിയ അഞ്ച് രാജ്യങ്ങളാണ് പട്ടികയിൽ രണ്ടാം സ്ഥാനം പങ്കിടുന്നത്. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര നടത്താം.
ഓസ്ട്രിയ, ഡെൻമാർക്ക്, ഫിൻലാൻഡ്, അയർലാൻഡ്, ലക്‌സംബർഗ്, നെതർലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് മൂന്നാം സ്ഥാനം പങ്കിടുന്ന രാജ്യങ്ങൾ. 191 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് വിസരഹിത യാത്ര നടത്താൻ സാധിക്കുന്നത്. നാലാം സ്ഥാനത്ത് ബെൽജിയം, ന്യൂസിലാൻഡ്, നോർവേ, സ്വിറ്റ്‌സർലാൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളാണ്. 190 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും.
പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നതത് ഓസ്‌ട്രേലിയയും പോർച്ചുഗലുമാണ്. ഇവിടങ്ങളിലെ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ ആവശ്യമില്ലാതെ 189 രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.
പട്ടികയിൽ 83-ാം സ്ഥാനത്താണ് ഇന്ത്യ. മൗറിറ്റാനിയ, സെനഗൽ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് 83-ാം സ്ഥാനം ഇന്ത്യയുമായി പങ്കിടുന്നത്. ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.