ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ ഇത്രയും വലിയ തോല്‍വി അടുത്തകാലത്തൊന്നും ഇന്ത്യ നേരിട്ടിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ പരാജയപ്പെട്ട ഇന്ത്യയുടെ ബാറ്റിങ്ങിനെ കുറിച്ച് നിരവധി ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. സ്പിന്‍ പിച്ചില്‍ രാജക്കന്മാര്‍ എന്ന പ്രശസ്തി നേടിയിട്ടുള്ള ഇന്ത്യയുടെ ബാറ്റര്‍മാര്‍ പരാജയപ്പെടാനുള്ള കാരണം വിശദീകരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍.
വൈറ്റ് ബോള്‍ മത്സരങ്ങളുടെ വര്‍ധനയാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പരാജയത്തിന് മുഖ്യ കാരണമായി സുനില്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചത്. അത് തന്നെയാണെന്ന് താന്‍ കരുതുന്നു. വൈറ്റ് ബോള്‍ ഗെയിം വന്നത് മുതലാണ് സാഹചര്യങ്ങളില്‍ വ്യത്യാസം വന്നത്. വൈറ്റ് ബോള്‍ ഗെയിം ബാറ്റര്‍മാരെ ഹാര്‍ഡ് ഹിറ്റിങിന് പ്രോത്സാഹിപ്പിക്കുന്നതാണ്. അവിടെ നിങ്ങള്‍ പന്ത് തട്ടിയകറ്റാന്‍ ശ്രമിക്കുന്നു. എന്നാല്‍ പന്ത് കൊണ്ട് മാന്ത്രികജാലം കാണിക്കാന്‍ സാധിക്കുന്ന പിച്ചുകളില്‍ ഹാര്‍ഡ് ആയിട്ടുള്ള കൈകള്‍ അല്ല വേണ്ടത്. പ്രത്യേകിച്ച് സ്വിംഗ് ലഭിക്കുന്ന പിച്ചുകളില്‍. അവിടെ സോഫ്റ്റ് ഹാന്‍ഡ് പ്ലേ ആണ് വേണ്ടത്. രണ്ട് കൈകളും സോഫ്റ്റ് ഹാന്‍ഡ് പ്ലേയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞത് ഒരു കൈയെങ്കിലും സോഫ്റ്റ് ഹാന്‍ഡ് പ്ലേയ്ക്ക് ആയി ഉപയോഗിക്കാന്‍ സാധിക്കണം. അങ്ങനെ വന്നാല്‍ ബാറ്റിന്റെ സ്പീഡ് നിയന്ത്രിക്കാന്‍ സാധിക്കും.
എഡ്ജ് എടുത്തുപോകുന്ന പന്ത് സ്ലിപ്പ് ഫീല്‍ഡമാരുടെ അരികിലേക്ക് പോകുന്നതിന്റെ വേഗം കുറയും. അതായത് പന്ത് തട്ടി അകറ്റുന്നതിന് പകരം സോഫ്റ്റ് ഹാന്‍ഡ് ശൈലി ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് വഴി ക്യാച്ച് ഒഴിവാകും. പകരം എഡ്ജ് എടുത്തുപോകുന്ന പന്ത് സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്ക് മുന്നില്‍ പതിക്കുന്ന സാഹചര്യം ഉണ്ടാവും. യഥാര്‍ഥത്തില്‍ ബാറ്റിന്റെ വേഗമാണ് കാരണം. കാരണം ഇന്ത്യ ഇപ്പോള്‍ ടെസ്റ്റ് മത്സരങ്ങളേക്കാള്‍ കൂടുതല്‍ വൈറ്റ് ബോള്‍ ഗെയിമാണ് കളിക്കുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
2019 വരെ ഹോം ഗ്രൗണ്ടില്‍ വിരാട് കോഹ്‌ലിയുടെ ശരാശരി 68.42 ആയിരുന്നു. ഇത് 2021 മുതല്‍ 29.92 ആയി കുറഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (88.33 മുതല്‍ 35.58 വരെ), കെ.എല്‍ രാഹുല്‍ (44.25 മുതല്‍ 29.33) എന്നിങ്ങനെയാണ് ശരാശരിയില്‍ ഉണ്ടായ ഇടിവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.