കൊച്ചി: മാധ്യമങ്ങളെ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് നടപടി.
മാധ്യമങ്ങളെ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കാനാകില്ല. കോടതി റിപ്പോര്‍ട്ടിങില്‍ നിന്ന് മാധ്യമങ്ങളെ തടയാനുമാകില്ല. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം മാധ്യമങ്ങള്‍ക്കായും കോടതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. റിപ്പോര്‍ട്ടിങ് മാധ്യമങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് പുലര്‍ത്തേണ്ടതെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ മാധ്യമ വിചാരണ പാടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല, കോടതികളാണെന്നും ഹൈക്കോടതി വിശാല ബെഞ്ച് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.