യുഎഇയില്‍ കുടുങ്ങിയവർക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്

യുഎഇയില്‍ കുടുങ്ങിയവർക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: കുവൈറ്റിലേക്കും സൗദിയിലേക്കും പോകുന്നതിനായി യുഎഇയിലെത്തി യാത്രാ വിലക്കില്‍ കുടുങ്ങിയ ഇന്ത്യാക്കാരില്‍ അർഹരായവർക്ക് തിരിച്ച് പോകുന്നതിനുളള ടിക്കറ്റ് നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്.

ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിച്ചു പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്തവർക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുക. നേരത്തെ, യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സൗദിയിലേക്കും കുവൈറ്റിലേക്കും യുഎഇ വഴി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. പലരും വിലക്കിനെ കുറിച്ച് അറിയാതെയാണ് യുഎഇയിലെത്തുന്നത്. നിലവില്‍ അങ്ങനെയുളളവർ നാട്ടിലേക്ക് മടങ്ങണമെന്നുളള നിർദ്ദേശവും ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്കിയിരുന്നു.

എന്നാല്‍ പലരും നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുളള സാമ്പത്തിക ശേഷിയില്ലാത്തവരാണെന്ന് ബോധ്യമായതിനെ തുടർന്നാണ് പുതിയ നീക്കം. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയർ ഫണ്ടിന്റെ കീഴിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.