ഇംഫാൽ : മണിപ്പൂരിലെ ജിരിബാമിൽ സിആർപിഎഫും കുക്കികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. 11 കുക്കികളെ സിആർഎപിഎഫ് വെടിവെച്ചു കൊന്നു. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു.
ജിരിബാമിലെ പൊലീസ് സ്റ്റേഷന് നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സിആർപിഎഫ് വെടിയുതിർത്തത്. കുകി - ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്.
സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ പരിശ്രമിക്കുകയാണെന്ന് മണിപ്പൂർ പൊലീസ് ഡയറക്‌ടർ ജനറൽ (ഡിജിപി) രാജീവ് സിങ് അറിയിച്ചു. കഴിഞ്ഞ ഒന്നര വർഷത്തെ സ്ഥിതി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. തീപിടിത്തവും വെടിവെപ്പുകളും ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ആക്രമണങ്ങളും മരണങ്ങളും പരിക്കുകളും കുറഞ്ഞിട്ടുണ്ട്. എല്ലാ സുരക്ഷ സേനകളും ജാഗ്രതയിലാണ്. കാര്യങ്ങൾ വഷളാകാതിരിക്കാൻ എല്ലാവരും പരിശ്രമിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.