ഭീമന്‍ ഉല്‍ക്ക ഇന്ന് ഭൂമിക്ക് സമീപം: ചില ചലനങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്ന് നാസ

 ഭീമന്‍ ഉല്‍ക്ക ഇന്ന് ഭൂമിക്ക് സമീപം:  ചില ചലനങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്ന് നാസ

വാഷിങ്ടണ്‍: ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുന്ന ഉല്‍ക്കയെ നിരീക്ഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നാസ. 450 മീറ്റര്‍ നീളവും 170 മീറ്റര്‍ വീതിയുമുള്ള സ്പേസ് റോക്ക് 99942 അപോഫിസ് എന്ന ഭീമന്‍ ഉല്‍ക്കയാണ് ഭൂമിക്കരികിലൂടെ കടന്നു പോകുന്നത്.

ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഗുരുത്വാകര്‍ഷണ ബലം മൂലം ഭൂമിയുടെ ഏതാണ്ട് 19,000 മൈല്‍ അടുത്തു വരെ ഛിന്നഗ്രഹം എത്തിയേക്കുമെന്നും നാസ പറയുന്നു. എന്നാല്‍ ഇത് ഭൂമിയുമായി കൂട്ടിയിടിക്കില്ലെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുമ്പോള്‍ ചിലപ്പോള്‍ ഭൂമിയില്‍ ചില ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളും നാസ തള്ളിക്കളയുന്നില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലൂടെ ഇവ കടന്നുപോകുമ്പോള്‍ മാത്രമാണ് ആസ്‌ട്രോ ക്വെയ്ക്കുകള്‍ വര്‍ധിക്കുകയെന്ന് ഛിന്നഗ്രഹ ശാസ്ത്രജ്ഞനായ റോണാള്‍ഡ് ലൂയിസ് ബല്ലൂസ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.