ടലഹാസി: ലൈംഗിക ഉള്ളടക്കം നിറഞ്ഞ എഴുന്നൂറിലേറെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്ത് ഫ്‌ളോറിഡ വിദ്യാഭ്യാസ വകുപ്പ്. ഫ്‌ളോറിഡ സംസ്ഥാനത്തെ 70 സ്‌കൂള്‍ ഡിസ്ട്രിക്ടുകളില്‍ 33 ഡിസ്ട്രിക്ടുകളിലാണ് കുട്ടികളുടെ പ്രായത്തിന് അനുചിതമായ പുസ്തകങ്ങള്‍ നിരോധിച്ചത്.
ടോണി മോറിസന്റെ ബിലവഡ്, സാലി റൂണിയുടെ നോര്‍മല്‍ പീപ്പിള്‍, കുര്‍ട്ട് വോനെഗട്ടിന്റെ സ്ലോട്ടര്‍ഹൗസ്-ഫൈവ് തുടങ്ങി ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെയാണ് പ്രൈമറി, മിഡില്‍, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്തത്.
ലൈബ്രറി ബുക്കുകളുടെ ഉള്ളടക്കത്തെ ചോദ്യം ചെയ്യാന്‍ രക്ഷിതാക്കളെ അനുവദിക്കുന്ന ബില്ലില്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ചിരുന്നു. ലൈംഗിക ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ ക്ലാസ് മുറികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് തടയുന്നതായിരുന്നു ബില്‍. തുടര്‍ന്നാണ് സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളില്‍ നിന്ന് 700-ലധികം പുസ്തകങ്ങള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റും ഫ്‌ളോറിഡ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനോ വികസനത്തിനോ അനുയോജ്യമല്ലാത്ത പുസ്തകങ്ങളാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അശ്ലീലമോ അനുചിതമോ എന്ന് കരുതുന്ന ഏതൊരു ഉള്ളടക്കത്തെയും എതിര്‍ക്കാന്‍ രക്ഷിതാക്കളെ അനുവദിക്കുന്ന ബില്‍ കഴിഞ്ഞ ജൂലൈയിലാണ് പ്രാബല്യത്തില്‍ വന്നത്. സ്വവര്‍ഗാനുരാഗം, സെക്ഷ്വല്‍ ഓറിയന്റഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ ക്ലാസ് മുറികളില്‍ ഒഴിവാക്കാനാണ് നിയമനിര്‍മാണം നടത്തിയത്. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ക്ക് അനുവാദമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.