മംഗളൂരുവിൽ മൂന്ന് യുവതികൾ റിസോർ‌ട്ടിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ ; സിസിടിവി ദ്യശ്യം പുറത്ത്

മംഗളൂരുവിൽ മൂന്ന് യുവതികൾ റിസോർ‌ട്ടിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ ; സിസിടിവി ദ്യശ്യം പുറത്ത്

മം​ഗളൂരു : മംഗളൂരു ഉള്ളാലിയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളാലി സോമ്വേശ്വരത്തെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം. മൈസൂർ സ്വദേശികളായ നിഷിദ (21), കീർത്തന (21), പാർവതി (20) എന്നിവരാണ് മരിച്ചത്.

മൂവരും ശനിയാഴ്ചയാണ് റിസോർട്ടിൽ എത്തിയത്. ഇതിൽ ഒരാൾക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നാണ് പൊലീസ് നി​ഗമനം. സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമാണ് പരിസരത്ത് ഉണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഇതിൽ ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്നാണ് മൂവരും അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.