കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങളോ ചട്ടങ്ങളോ ഉണ്ടോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. ഇതിന് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വാദം പിന്നീട് നടക്കും.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്തെ കൂട്ടസ്ഥിരപ്പെടുത്തലുകളും പിന്‍വാതില്‍ നിയമനങ്ങളും തടയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അവസരം കാത്തിരിക്കുമ്പോള്‍ ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം തന്നെ് തകര്‍ക്കുകയാണന്ന് ഹര്‍ജിയില്‍ യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കെല്‍ട്രോണ്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രാഥമികമായി ഇങ്ങനെ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ ചട്ടങ്ങളെന്തൊക്കെ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്.
നേരത്തേ കേരള ബാങ്കിലെ 1850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്ഥിരപ്പെടുത്തല്‍ തീരുമാനിക്കാന്‍ കേരള ബാങ്ക് ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗാര്‍ത്ഥിയാണ് കേരള ബാങ്കില്‍ ഇടത് അനുകൂലികളായ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.