മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു; മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കായി വനത്തിനുള്ളില്‍ തിരച്ചില്‍

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു; മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കായി വനത്തിനുള്ളില്‍ തിരച്ചില്‍

ഉഡുപ്പി: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കര്‍ണാടക പൊലീസിന്റെ ആന്റി നക്‌സല്‍ സ്‌ക്വാഡും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് നേതാവായിരുന്നു വിക്രം ഗൗഡ.

ഏറ്റുമുട്ടലിനിടെ മൂന്ന് മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടു. ജയണ്ണ, വനജാക്ഷി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ വനമേഖലയില്‍ തുടരുകയാണ്. കര്‍ണാടകത്തിലെ ഉഡുപ്പി ജില്ലയിലെ സീതാമ്പൈലു വനമേഖലയില്‍ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മലപ്പുറം നിലമ്പൂരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവായിരുന്നു വിക്രം ഗൗഡ.

2016ലായിരുന്നു നിലമ്പൂര്‍ വനമേഖലയില്‍ കേരള പൊലീസിന്റെ ആന്റി നക്‌സല്‍ സ്‌ക്വാഡും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൊപ്പം ദേവരാജന്‍, അജിത കാവേരി എന്നിവര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.