ദുബായ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്സ് അഫയേഴ്സ് അവരുടെ മൂന്ന് ഓഫീസുകളുടെ പ്രവൃത്തി സമയത്തിൽ പുതിയ മാറ്റം പ്രഖ്യാപിച്ചു. ന്യൂ അൽ തവ്വാർ സെന്റർ, ഫ്രീസോൺ, ബിൻ സുഖാത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വകുപ്പിന്റെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കാണ് സമയമാറ്റം.
ഇവിടെങ്ങളിലുള്ള ജിഡിആർഎഫ്എയുടെ ഉപഭോക്ത്യ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവർത്തിക്കുകയെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. കഴിഞ്ഞ ഞാറാഴ്ച മുതലാണ് പുതുക്കിയ സമയക്രമം നിലവിൽ വന്നത്.
കോവിഡ് സാഹചര്യത്തിൽ ഈ വർഷത്തിന്റെ ആദ്യത്തിൽ ജിഡിആർഎഫ്എയുടെ മുഖ്യകാര്യാലയമായ ജാഫ്ലിയ ഓഫീസിന്റെ പ്രവർത്തി സമയത്തിലും മാറ്റം വരുത്തിയിരുന്നു. ഇവിടെയും രാവിലെ 7.30 മുതൽ ആറ് വരെയാണ് സേവനങ്ങൾ ഉള്ളത്. ഈ ഓഫീസിന് പുറമെ അൽ ത്വവാർ സെന്റർ, അൽ മനാറ സെന്റർ, ഹത്ത, അൽ യലായിസ്, ബിൻ സു ഖാത്ത് സെന്റർ, ദുബായ് എയർപോർട്ട് ടെർമിനൽ മൂന്ന്, ദാഫ്സ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ വകുപ്പിന് ഉപഭോക്ത്യ ഹാപ്പിനസ് കേന്ദ്രങ്ങളുള്ളത്.
അതേസമയം വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങൾ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മേജർ ജനറൽ അൽ മറി ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തി. ഇത് ഇടപാടുകൾ കൂടുതൽ സുഗമമാക്കും. സ്മാർട്ട് ഇടപാടുകൾ സമയവും പ്രയത്നവും ലാഭിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗമാക്കുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു. കുടുതല്‍ വിവരങ്ങൾക്ക് വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.