കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയിട്ടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
എല്ലാ തിരഞ്ഞെടുപ്പിലും വിജയത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും തോല്‍വിയുടെ ഉത്തരവാദിത്ത്വം പാര്‍ട്ടി പ്രസിഡന്റിലേക്കുമാണ് എത്തുക. അധ്യക്ഷ സ്ഥാനം രാജി വെക്കുന്നത് പാര്‍ട്ടിയുടെ കേേ്രന്ദ നതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ്. താന്‍ നില്‍ക്കണോ, പോണോയെന്ന് അവര്‍ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പാലിക്കേണ്ട കാര്യങ്ങള്‍ നോക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. അത്തരത്തിലാണ് കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തത്. പാര്‍ലമെന്ററി ബോര്‍ഡിന്റെ വിശദമായ പരിശോധനയിലാണ് നിര്‍ണയിക്കുക. അവസാന നിമിഷം വരെ കൃഷ്ണകുമാര്‍ തന്നെ നിര്‍ത്തരുതെന്ന് പറഞ്ഞിരുന്നു.
3000 വോട്ടില്‍ നിന്ന് 5000 വോട്ടുകള്‍ മലമ്പുഴയിലെ ചെങ്കോട്ടയില്‍ നിന്ന് നേടിയ വ്യക്തിയാണ് കൃഷ്ണകുമാറെന്ന് മറക്കരുത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ ഇല്ല മറ്റ് പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ശോഭ സുരേന്ദ്രന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുമ്മനം രാജശേഖരനായിരുന്നു പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രധാന ചുമതല. ബിജെപി നേതാക്കളുടെ പരസ്യ പ്രസ്താവനകളെല്ലാം പരിശോധിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാണ്. ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെങ്കില്‍ ഓഡിറ്റിങിന് വിധേയനായിരിക്കും.
പാലക്കാട് നഗരസഭ മാത്രമല്ല കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞിരുന്നു. നഷ്ടപ്പെട്ട പിന്തുണ എത്ര ചെറുതാണെങ്കിലും തിരിച്ചു പിടിച്ചിരിക്കും. ചേലക്കരയിലും വയനാട്ടിലും മികച്ച ഭൂരിപക്ഷമുണ്ടായി. പാലക്കാട് വോട്ടു ബാങ്ക് നിലനിര്‍ത്തി. എന്നാല്‍ പുതിയ വോട്ടുകള്‍ ആകര്‍ഷിക്കാനായില്ല.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകള്‍ ഒരോ ഇഞ്ചും ശരിയായ വിശകലനം നടത്തും. എല്ലാ കാലത്തും ബിജെപി തോല്‍വികളെ വിശകലനം ചെയ്ത് മുന്നോട്ട് പോയിട്ടുണ്ട്. മാധ്യമങ്ങള്‍ യുഡിഎഫിന്റെ വോട്ട് കുറഞ്ഞതും എല്‍ഡിഎഫിന്റെ വോട്ട് കുറഞ്ഞതും ശ്രദ്ധിക്കുന്നില്ല. എല്ലാവരും പാലക്കാട്ടെ ബിജെപി വോട്ടുകളാണ് ചര്‍ച്ച ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.